11:40pm 08 November 2026
NEWS
27 നക്ഷത്രജാതരുടെയും സമ്പൂർണ വാരഫലം: 2026 നവംബർ 08 മുതൽ 14 വരെ
08/11/2026  10:10 AM IST
nila
27 നക്ഷത്രജാതരുടെയും സമ്പൂർണ വാരഫലം: 2026 നവംബർ 08 മുതൽ 14 വരെ

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം)

ആഴ്ചയുടെ തുടക്കത്തിൽ മേടക്കൂറുകാർക്ക് അനുകൂല സാഹചര്യങ്ങളാണ്. തിങ്കളാഴ്ച വരെ ആഗ്രഹിച്ച കാര്യങ്ങൾ സാധിക്കാനും ചർച്ചകളിൽ വിജയിക്കാനും അവസരമുണ്ടാകും. സുഹൃത്തുക്കളെയും വേണ്ടപ്പെട്ടവരെയും കണ്ടുമുട്ടുന്നതും സന്തോഷം പങ്കിടുന്നതും മനസ്സിന് ഉന്മേഷം നൽകും. യാത്രകൾക്കും സാധ്യതയുണ്ട്. എന്നാൽ ചൊവ്വാഴ്ച മുതൽ കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാം. അപകടസാധ്യത, ആരോഗ്യപ്രശ്നങ്ങൾ, ശത്രുശല്യം, ഇച്ഛാഭംഗം എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത വേണം. ചികിത്സകൾ പ്രതീക്ഷിച്ച ഫലം നൽകണമെന്നില്ല. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിനു ശേഷം സമ്മിശ്രഫലമാണ്. ചില കാര്യങ്ങൾ ശരിയാകുമെങ്കിലും ഉദരസംബന്ധമായ അസ്വസ്ഥതകൾ, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം എന്നിവ അലട്ടാം.

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതി)

വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണി വരെ ഇടവക്കൂറുകാർക്ക് മികച്ച സമയമാണ്. ജോലികളിലും മത്സരങ്ങളിലും വിജയം നേടാനാകും. സൽക്കാരങ്ങളിലും ഇഷ്ടഭക്ഷണങ്ങളിലും പങ്കെടുക്കാൻ അവസരമുണ്ടാകും. ആരോഗ്യപ്രശ്നങ്ങൾക്ക് ആശ്വാസം ലഭിക്കാനും ചികിത്സകൾ ഫലപ്രദമാകാനും സാധ്യതയുണ്ട്. നേരത്തെ ലഭിക്കാതിരുന്ന പണം തിരിച്ചുകിട്ടുന്നതും പുതിയ അവസരങ്ങൾ തുറക്കുന്നതും നേട്ടമാകും. എന്നാൽ വ്യാഴാഴ്ച രണ്ടുമണിക്കു ശേഷം കാര്യങ്ങൾ പ്രതികൂലമാകാം. സാമ്പത്തിക നഷ്ടം, അപകടഭീതി, ശരീരക്ഷതം, മനഃപ്രയാസം, ആഗ്രഹസാഫല്യത്തിലെ തടസ്സം എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ സാമ്പത്തിക ഇടപാടുകളിലും യാത്രകളിലും ശ്രദ്ധിക്കണം.

മിഥുനം (മകയിരം രണ്ടാംപകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)

തിങ്കളാഴ്ച വരെ മിഥുനക്കൂറുകാർക്ക് പ്രതിസന്ധികൾ നിറഞ്ഞ സമയമായേക്കാം. പ്രവർത്തനങ്ങളിൽ തടസ്സം, ഉദരസംബന്ധമായ അസ്വസ്ഥതകൾ, യാത്രാപ്രശ്നങ്ങൾ, മനഃസ്വസ്ഥതക്കുറവ് എന്നിവ അനുഭവപ്പെടാം. ചില സാഹചര്യങ്ങളിൽ മറ്റുള്ളവർ മാറ്റിനിർത്തുന്നതായും തോന്നാം. എന്നാൽ ചൊവ്വാഴ്ച മുതൽ ഭാഗ്യം അനുകൂലമാകും. ജോലികളിൽ വിജയം, അംഗീകാരം, പരീക്ഷാഫലം, സുഹൃദ്സമാഗമം എന്നിവ പ്രതീക്ഷിക്കാം. ബിസിനസിൽ വരുമാനം വർധിക്കാനും പുതിയ അവസരങ്ങൾ ലഭിക്കാനും സാധ്യതയുണ്ട്. യാത്രകൾ, കൂടിക്കാഴ്ചകൾ, ചർച്ചകൾ എന്നിവ വിജയിക്കും. പുതിയ കോഴ്സുകളിലേക്കുള്ള പ്രവേശനശ്രമങ്ങൾക്കും അനുകൂല സമയമാണ്.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)

വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണി വരെ കർക്കടക്കൂറുകാർ ജാഗ്രത പാലിക്കേണ്ട സമയമാണ്. കാര്യങ്ങളിൽ തടസ്സം, ആരോഗ്യപ്രശ്നങ്ങൾ, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രകളിലെ പരാജയം എന്നിവയ്ക്ക് സാധ്യതയുണ്ട്. വേണ്ടപ്പെട്ടവരുമായി അകൽച്ചയുണ്ടാകാനും ചില കാര്യങ്ങളിൽനിന്ന് മാറ്റിനിർത്തപ്പെടുന്നതായി തോന്നാനും ഇടയുണ്ട്. മാനസികമായി വിഷമിപ്പിക്കുന്ന അനുഭവങ്ങളും ഉണ്ടായേക്കാം. എന്നാൽ വ്യാഴാഴ്ച രണ്ടുമണിക്കു ശേഷം സ്ഥിതി മാറും. ജോലികളിൽ വിജയം, അംഗീകാരം, സുഹൃദ്സമാഗമം എന്നിവയ്ക്ക് സാധ്യതയുണ്ട്. ആഗ്രഹങ്ങൾ സഫലമാകുകയും നിലവിലുള്ള തടസ്സങ്ങൾ നീങ്ങുകയും ചെയ്യും.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)

ചിങ്ങക്കൂറുകാർക്ക് തിങ്കളാഴ്ച വരെ അനുകൂലമായ ദിവസങ്ങളാണ്. പ്രവർത്തനവിജയം, സ്ഥാനനേട്ടം, അംഗീകാരം എന്നിവ ലഭിക്കാം. ആഗ്രഹിച്ച കാര്യങ്ങൾ നടക്കാനും യാത്രകൾ വിജയിക്കാനും സാധ്യതയുണ്ട്. എന്നാൽ ചൊവ്വാഴ്ച മുതൽ സാഹചര്യങ്ങൾ മാറും. ജോലികളിൽ തടസ്സം, ശാരീരിക അസ്വസ്ഥതകൾ, ഉദരവൈഷമ്യം, യാത്രാപ്രശ്നങ്ങൾ എന്നിവ നേരിടാം. ചില അനുഭവങ്ങൾ മനസ്സിനെ വേദനിപ്പിച്ചേക്കാം. മേലധികാരികളിൽനിന്ന് വിമർശനമോ ശകാരമോ ലഭിക്കാനുള്ള സാധ്യതയുള്ളതിനാൽ ഔദ്യോഗിക കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കുക.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതി)

തിങ്കളാഴ്ച വരെ കന്നിക്കൂറുകാർക്ക് പ്രതികൂല സാഹചര്യങ്ങളാണ്. ജോലികളിൽ പരാജയം, പരീക്ഷകളിൽ തിരിച്ചടി, അഭിമാനക്ഷതം, തർക്കങ്ങൾ, സാമ്പത്തിക നഷ്ടം എന്നിവയ്ക്ക് സാധ്യതയുണ്ട്. കൂടിക്കാഴ്ചകളിൽ പ്രതീക്ഷിച്ച സംതൃപ്തി ലഭിക്കണമെന്നില്ല. എന്നാൽ ചൊവ്വാഴ്ച മുതൽ അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. സ്ഥാനക്കയറ്റം, സാമ്പത്തിക നേട്ടം, ആരോഗ്യപുരോഗതി, നിയമവിജയം എന്നിവയ്ക്ക് സാധ്യതയുണ്ട്. അധികാരസ്ഥാനങ്ങളിൽനിന്ന് അനുകൂല തീരുമാനങ്ങൾ ലഭിക്കാം. തടസ്സങ്ങൾ മാറുകയും ആഗ്രഹങ്ങൾ സാധിക്കുകയും ചെയ്യും. എന്നാൽ വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിനു ശേഷം വീണ്ടും പ്രതികൂല സാഹചര്യങ്ങൾ ഉടലെടുക്കാം. അഭിപ്രായവ്യത്യാസം, പ്രവർത്തനമാന്ദ്യം, ആരോഗ്യപ്രശ്നങ്ങൾ എന്നിവ ശ്രദ്ധിക്കണം.

തുലാം (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)

ആഴ്ചയുടെ തുടക്കം തുലാക്കൂറുകാർക്ക് സന്തോഷകരമായിരിക്കും. തിങ്കളാഴ്ച വരെ കാര്യവിജയം, സൽക്കാരയോഗം, ഇഷ്ടഭക്ഷണലഭ്യത, സമ്മാനങ്ങൾ, ഉപയോഗസാധനങ്ങളുടെ നേട്ടം എന്നിവയ്ക്ക് സാധ്യതയുണ്ട്. ആരോഗ്യവും മെച്ചപ്പെടാം. ഉല്ലാസയാത്രകൾക്കും സന്തോഷകരമായ കൂടിച്ചേരലുകൾക്കും അവസരമുണ്ടാകും. എന്നാൽ ചൊവ്വാഴ്ച മുതൽ കാര്യങ്ങൾ പ്രതികൂലമാകാം. തർക്കങ്ങൾ, ശത്രുശല്യം, അഭിമാനക്ഷതം, മാനസിക വിഷമം എന്നിവയ്ക്ക് സാധ്യതയുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിനു ശേഷം വീണ്ടും അനുകൂലാവസ്ഥയുണ്ടാകും. സ്ഥാനനേട്ടം, അംഗീകാരം, ആരോഗ്യപുരോഗതി, വാഹനയോഗം, സമ്മാനലാഭം എന്നിവ പ്രതീക്ഷിക്കാം.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)

തിങ്കളാഴ്ച വരെ വൃശ്ചികക്കൂറുകാർക്ക് കാര്യങ്ങളിൽ തിരിച്ചടിയും സാമ്പത്തിക തടസ്സങ്ങളും നേരിടാം. അലച്ചിൽ, അനാവശ്യ ചെലവുകൾ, മനഃപ്രയാസം, ജോലികളിലെ പരാജയം എന്നിവയ്ക്ക് സാധ്യതയുണ്ട്. എന്നാൽ ചൊവ്വാഴ്ച മുതൽ അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. പ്രത്യേകിച്ച് നിയമപരമായ കാര്യങ്ങളിൽ വിജയം നേടാൻ സാധ്യതയുണ്ട്. കോടതി വ്യവഹാരങ്ങളിൽ അനുകൂല തീരുമാനങ്ങളും അധികാരസ്ഥാനങ്ങളിൽനിന്ന് പിന്തുണയും ലഭിക്കാം. എന്നാൽ വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിനു ശേഷം വീണ്ടും പ്രതികൂലതകൾ ഉണ്ടായേക്കാം. സാമ്പത്തിക നഷ്ടം, തർക്കങ്ങൾ, അഭിമാനക്ഷതം, ആഗ്രഹഭംഗം, കാര്യതടസ്സം എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)

ധനുക്കൂറുകാർക്ക് തിങ്കളാഴ്ച വരെ അനുകൂലമായ സമയമാണ്. പ്രവർത്തനങ്ങളിൽ വിജയം, അംഗീകാരം, യാത്രകളിലെ നേട്ടം എന്നിവ പ്രതീക്ഷിക്കാം. തടസ്സങ്ങൾ മാറുകയും വേണ്ടപ്പെട്ടവരുമായി സന്തോഷം പങ്കിടാൻ അവസരം ലഭിക്കുകയും ചെയ്യും. എന്നാൽ ചൊവ്വാഴ്ച മുതൽ കാര്യങ്ങളിൽ തടസ്സങ്ങളും അലച്ചിലും വർധിക്കാം. ആരോഗ്യപ്രശ്നങ്ങൾ, യാത്രാപരാജയം, അനാവശ്യ ചെലവുകൾ എന്നിവയ്ക്ക് സാധ്യതയുണ്ട്. ബിസിനസിൽ വരുമാനം കുറയാനും ഇടയുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിനു ശേഷം വീണ്ടും അനുകൂലമായ മാറ്റങ്ങളുണ്ടാകും. കാര്യവിജയം, അംഗീകാരം, സമ്മാനലാഭം എന്നിവയ്ക്കൊപ്പം യാത്രകൾ വിജയിക്കാനും തടസ്സങ്ങൾ മാറാനും സാധ്യതയുണ്ട്.

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി)

വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണി വരെ മകരക്കൂറുകാർക്ക് നേട്ടങ്ങളുടെ സമയമാണ്. ജോലികളിൽ വിജയം, അംഗീകാരം, ശത്രുക്കളുടെ ശല്യം കുറയൽ, ആരോഗ്യപുരോഗതി എന്നിവ പ്രതീക്ഷിക്കാം. പുതിയ അവസരങ്ങൾ ലഭിക്കുകയും യാത്രകൾ വിജയിക്കുകയും ചെയ്യും. പുതിയ സൗഹൃദങ്ങൾ രൂപപ്പെടാനും സാധ്യതയുണ്ട്. എന്നാൽ വ്യാഴാഴ്ച രണ്ടുമണിക്കു ശേഷം സാഹചര്യങ്ങൾ പ്രതികൂലമാകാം. പ്രവർത്തനങ്ങളിൽ തടസ്സം, സാമ്പത്തിക പ്രതിസന്ധി, അനാവശ്യ ചെലവുകൾ, ധനതടസ്സം, മാനസിക വിഷമം എന്നിവയ്ക്ക് സാധ്യതയുണ്ട്. നിയമപരമായ കാര്യങ്ങളിൽ തിരിച്ചടി നേരിടാനും ബിസിനസിൽ വരുമാനം കുറയാനും ഇടയുണ്ട്.

കുംഭം (അവിട്ടം രണ്ടാംപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം)

തിങ്കളാഴ്ച വരെ കുംഭക്കൂറുകാർക്ക് കാര്യങ്ങളിൽ തടസ്സങ്ങളും ആരോഗ്യപ്രശ്നങ്ങളും അനുഭവപ്പെടാം. ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, മനഃസ്വസ്ഥതക്കുറവ് എന്നിവയ്ക്ക് സാധ്യതയുണ്ട്. ചില അനുഭവങ്ങൾ വേദനിപ്പിച്ചേക്കാം. എന്നാൽ ചൊവ്വാഴ്ച മുതൽ അനുകൂലകാലം ആരംഭിക്കും. ജോലികളിൽ വിജയം, അംഗീകാരം, മത്സരവിജയം, സ്ഥാനക്കയറ്റം എന്നിവയ്ക്ക് സാധ്യതയുണ്ട്. അനുകൂലമായ സ്ഥലംമാറ്റം ലഭിക്കാനും തൊഴിലന്വേഷണങ്ങൾ വിജയിക്കാനും പുതിയ ജോലിയിൽ പ്രവേശിക്കാനും അവസരമുണ്ടാകും. യാത്രകൾ വിജയിക്കുകയും ആഗ്രഹങ്ങൾ സഫലമാകുകയും ചെയ്യും.

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി)

തിങ്കളാഴ്ച വരെ മീനക്കൂറുകാർക്ക് പ്രതികൂല സാഹചര്യങ്ങളാണ്. കാര്യപരാജയം, തർക്കങ്ങൾ, അഭിമാനക്ഷതം, മാനസിക വിഷമം എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ സംസാരത്തിലും പണമിടപാടുകളിലും പ്രത്യേകം ശ്രദ്ധിക്കണം. ഇരുചക്രവാഹന യാത്രകളിലും ജാഗ്രത വേണം. ചൊവ്വാഴ്ച മുതൽ ഗുണദോഷസമ്മിശ്രമായ ഫലങ്ങളാണ് പ്രതീക്ഷിക്കുന്നത്. ചില കാര്യങ്ങൾ ഭാഗികമായി വിജയിക്കുമെങ്കിലും ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം എന്നിവ അലട്ടാം. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിനു ശേഷം അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. തൊഴിൽരംഗത്ത് നേട്ടം, അംഗീകാരം, യാത്രാവിജയം എന്നിവയ്ക്ക് സാധ്യതയുണ്ട്. തടസ്സങ്ങൾ മാറുകയും തൊഴിലന്വേഷണങ്ങൾ വിജയിക്കുകയും വേണ്ടപ്പെട്ടവരുമായി ഒത്തുചേരാൻ അവസരം ലഭിക്കുകയും ചെയ്യും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.